ഏഴിനുണർന്നു, ഏഴേകാൽ വരെ ആലോചനകളിൽ അമർന്നു കിടന്നു. പിന്നെ പണിക്ക് പോകേണ്ടാത്ത പകലിലേക്ക് പതുക്കെയടർന്നു. നന്നായി മൊരിഞ്ഞ നാലഞ്ച് ദോശകളിലേക്ക് ഇളം ചുവപ്പുള്ള തേങ്ങാ ചമ്മന്തി ഒഴുകിപ്പരക്കുന്നത് ദൃശ്യം മനസിൽ പതിപ്പിച്ച് അടുക്കളയിലേക്ക് നടക്കുന്ന സുപ്രഭാതം.
3
0
37
600
0